# തെക്ക് പടിഞ്ഞാറന്‍ മൺസൂൺ ആരംഭ തീയതി സംബന്ധിച്ച വിശകലനം മൺസൂൺ മഴ സാധാരണ കേരളത്തിൽ എത്തേണ്ടുന്ന ദിവസമായി കണക്കാക്കപ്പെടുന്നത് ജൂൺ 1ആണ്. 2020 ലെ തെക്ക് പടിഞ്ഞാറൻ മൺസൂൺ \(കാലവർഷം\) ജൂൺ 5 ന് കേരളത്തിലെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം \(IMD\) അറിയിച്ചു. അവരുടെ മോഡൽ അനുമാനങ്ങളിൽ 4 ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ ആവാനുള്ള \(model error\) സാധ്യത കണക്കാക്കുന്നുണ്ട്. [ഐ.എം.ഡിയുടെ പ്രവചനം ഈ ലിങ്കിൽ ](https://mausam.imd.gov.in/backend/assets/press_release_pdf/PRESS_RELEASE_MONSOON_ONSET_OVER_KERALA_2020.pdf?fbclid=IwAR1dRt3Jug8EIAqgdFPHSgcuj2S7J9ktzu0USFExeFMlWsMq45o0UWwcd8Q)ലഭ്യമാണ്. സ്വകാര്യ വെതർ ഏജൻസിയായ സ്കൈമെറ്റ് തെക്ക് പടിഞ്ഞാറൻ മൺസൂൺ മെയ് 28 ന് തന്നെ കേരളത്തിലെത്തുമെന്നാണ് പ്രവചിക്കുന്നത്. അവരുടെ മോഡൽ അനുമാനങ്ങളെ അടിസ്ഥാനപ്പെടുത്തി പുറപ്പെടുവിച്ചിട്ടുള്ള പ്രവചനത്തിൻറെ ലിങ്ക് ചുവടെ നൽകുന്നു. 2 ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ മോഡൽ പിഴവായും കണക്കാക്കുന്നു. [സ്കൈമെറ്റ് പ്രവചനം ഈ ലിങ്കിൽ](https://www.skymetweather.com/content/weather-news-and-analysis/the-onset-of-southwest-monsoon-2020-over-kerala-likely-before-date-andaman-sea-repeats-2019/?fbclid=IwAR2RGHNpuGpmfQiWHt_FWajjWjdCkMH4xY7WNNbfdDHmUFJ9Q3cHEFCnhTg) ലഭ്യമാണ് മറ്റൊരു സ്വകാര്യ വെതർ ഏജൻസിയായ 'വെതർ ചാനൽ' മെയ് 31നോട് കൂടെ തന്നെ ഈ വർഷം മൺസൂൺ ഇന്ത്യയിൽ എത്തുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. [വെതർ ചാനലിന്‍റെ വിശദമായ അവലോകനം ഈ ലിങ്കിൽ](https://www.ibm.com/blogs/digital-transformation/in-en/blog/indias-southwest-monsoon-outlook-2020/?fbclid=IwAR39s_fSmgpGnjrfx3MkB9IJACU5B331id065CXO2noClj1zVrMLJzd7RX8) ലഭ്യമാണ്.