You signed in with another tab or window. Reload to refresh your session.You signed out in another tab or window. Reload to refresh your session.You switched accounts on another tab or window. Reload to refresh your session.Dismiss alert
# ചുഴലിക്കാറ്റുകളുടെ പേര്
ലോകത്ത് ഒരേ സമയം തന്നെ നിരവധി ചുഴലിക്കാറ്റുകൾ രൂപം കൊള്ളാറുണ്ട്. ചുഴലിക്കാറ്റുകളെ ഇന്ത്യൻ മഹാസമുദ്രത്തിൽ 'ട്രോപ്പിക്കൽ സൈക്ലോൺ' എന്നും അറ്റ്ലാന്റിക്കിൽ 'Hurricanes' എന്നും പസിഫിക് മഹാസമുദ്രത്തിൽ 'Typhoons' എന്നും ഓസ്‌ട്രേലിയയിൽ 'Willy willy' എന്നുമാണ് വിളിക്കാറുള്ളത്. ലോകത്ത് 6 ചുഴലിക്കാറ്റുകളെ നിരീക്ഷിക്കാനും അവയ്ക്ക് പേരിടാനും ബുള്ളെറ്റിനുകൾ പ്രസിദ്ധീകരിക്കാനുമായി 6 Regional Specialised Meteorological Centres \(RMSCs\) ഉം 5 Tropical Cyclone Warning centres \(TCWCs\) പ്രവർത്തിച്ചു വരുന്നു. ഏഷ്യയിലെ 13 രാജ്യങ്ങളുടെ RMSC യുടെ കേന്ദ്രം ഇന്ത്യയിലാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പ് \(IMD\) ആണതിന് നേതൃത്വം നൽകുന്നത്. ദുരന്ത നിവാരണ പ്രവർത്തനത്തിനും മറ്റുമായി ചുഴലിക്കാറ്റുകളെയും അവയുടെ കൃത്യമായ സഞ്ചാരപഥവുമെല്ലാം ട്രാക്ക് ചെയ്യേണ്ടതുണ്ട്. ഒരേ സമയം ഒന്നിലധികം ചുഴലിക്കാറ്റുകൾ രൂപപ്പെടാനുമിടയുണ്ട്. അത്കൊണ്ട് ഓരോ ചുഴലിക്കാറ്റിനെയും പ്രത്യേകമായി തിരിച്ചറിയാൻ വേണ്ടിയാണ് ചുഴലിക്കാറ്റുകൾക്ക് പേരിടാൻ തീരുമാനിച്ചത്. 2004 മുതലാണ് ഇന്ത്യൻ മഹാസമുദ്രത്തിലെ ചുഴലിക്കാറ്റുകൾക്ക് പേരിടാൻ തുടങ്ങിയത്. ഇതിനായി അന്ന് RSMC യുടെ ഭാഗമായിരുന്ന 8 രാജ്യങ്ങൾ 8 വീതം പേരുകൾ നൽകി 64 പേരുകളുടെ പട്ടിക മുൻകൂട്ടി തയ്യാറാക്കുകയും രാജ്യങ്ങളുടെ പേരിൻറെ അക്ഷരക്രമത്തിൽ രൂപപ്പെടുന്ന പുതിയ ചുഴലിക്കാറ്റുകൾക്ക് രൂപം നൽകുകയും ചെയ്തു. ഇത്തരത്തിൽ 2004 ലെ പട്ടികയിലെ 63 പേരുകൾ ഇതിനോടകം ഉപയോഗിച്ച് കഴിഞ്ഞു. 2019 ഡിസംബറിൽ സൊമാലിയയുടെ കിഴക്ക് രൂപം കൊണ്ട 'പവൻ' ചുഴലിക്കാറ്റ് ആണ് അവസാനമായി ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടായത്. 2020ൽ ബംഗാൾ ഉൾക്കടലിലോ അറബിക്കടലിലോ രൂപം കൊള്ളുന്ന അടുത്ത ചുഴലിക്കാറ്റിന് 'Nisarga' 'നിസർഗ’ എന്നതായിരിക്കും പേര്.
2004ലെ ലിസ്റ്റ് പൂർത്തിയായത് കൊണ്ട് RMSC നിലവിലെ 13 അംഗരാഷ്ട്രങ്ങളുടെ 13 വീതം പേരുകൾ ഉൾപ്പെടുത്തി 169 പേരുകളുടെ ലിസ്റ്റ് 2020 ഏപ്രിൽ 28ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസ്തുത പട്ടിക [ ഈ ലിങ്കിൽ ](https://mausam.imd.gov.in/backend/assets/press_release_pdf/Press_Release_Names_of_Tropical_Cyclones_28042020.pdf)ലഭ്യമാണ്. പട്ടിക പ്രകാരം ഇനി വരാനുള്ള അടുത്ത 13 ചുഴലിക്കാറ്റുകളുടെ പേരുകൾ ഇനി പറയുന്ന ക്രമത്തിലായിരിക്കും, \(ബ്രാക്കെറ്റിൽ പേര്‍ നിർദേശിച്ച രാജ്യത്തിൻറെ പേര്‍\): Gati \(ഗതി, ഇന്ത്യ\), Nivar \(നിവാർ, ഇറാൻ\), Burevi \(ബുരേവി, മാലിദ്വീപ്\), Tauktae \(ടൗട്ടെ, മ്യാന്മർ\), Yaas \(യസ്സ്, ഒമാൻ\), Gulab \(ഗുലാബ്, പാകിസ്ഥാൻ\), Shaheen \(ഷഹീൻ, ഖത്തർ\), Jawad \(ജൊവാദ്, സൗദി അറേബ്യ\), Asani \(അസാനി, ശ്രീലങ്ക\), Sitrang \(സീട്രങ്, തായ്‌ലൻഡ്\), Mandous \(മൻദൗസ്, യുഎഇ\) Mocha \(മൊഖ, യെമൻ\).